Kerala LL Exam 2026 ലേണേഴ്‌സ് പരീക്ഷ ചോദ്യങ്ങളും ഉത്തരങ്ങളും LL Test Pass! | Malayalam

AK TIPS 0

🛑 ട്രാഫിക് ചിഹ്നങ്ങളും ലേണേഴ്സ് പരീക്ഷയും: 

സ്വന്തമായി വണ്ടിയോടിക്കുക എന്നത് നമ്മുടെയൊക്കെ വലിയൊരു സ്വപ്നമാണ്, അല്ലേ? വണ്ടി ഓടിക്കാൻ ചിലപ്പോൾ നിങ്ങൾക്ക് നന്നായി അറിയാമായിരിക്കും, പക്ഷേ ആ 'H' എടുക്കാൻ ഗ്രൗണ്ടിലേക്ക് പോകുന്നതിന് മുൻപ് 'ലേണേഴ്സ് പരീക്ഷ' എന്ന കടമ്പ നമ്മൾ കടക്കണ്ടേ?

2026-ലെ പുതിയ മോട്ടോർ വാഹന വകുപ്പിന്റെ (MVD Kerala) നിയമങ്ങൾ അനുസരിച്ച് പരീക്ഷ കുറച്ചുകൂടി കർശനമായിട്ടുണ്ട്. കമ്പ്യൂട്ടറിന് മുന്നിലിരുന്ന്, വെറും 30 സെക്കൻഡുകൾക്കുള്ളിൽ ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകണം. ഇതിൽ ഏറ്റവും കൂടുതൽ ആളുകളെ കുഴപ്പിക്കുന്നത് ആ 'ട്രാഫിക് ചിഹ്നങ്ങൾ' (Traffic Signs) തന്നെയാണ്. പലർക്കും ഇത് കാണുമ്പോൾ എല്ലാം ഒരേപോലെ തോന്നും, ചെറിയൊരു കൺഫ്യൂഷൻ മതി ഉത്തരം തെറ്റാൻ! ഒരു തവണ തോറ്റാൽ പിന്നെ കാത്തിരിപ്പും വീണ്ടും ഫീസ് അടയ്ക്കലുമൊക്കെയായി ആകെ മടുക്കും.

എന്നാൽ ഇനി ആ ടെൻഷൻ ഒട്ടും വേണ്ട! വെറുതെ പുസ്തകം നോക്കി കാണാപ്പാഠം പഠിച്ച് ബോറടിക്കേണ്ടതില്ല. 2026-ലെ പുതിയ പാറ്റേൺ അനുസരിച്ച് ലേണേഴ്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ ചോദിക്കാൻ സാധ്യതയുള്ള പ്രധാനപ്പെട്ട ട്രാഫിക് ചിഹ്നങ്ങളും, ചോദ്യങ്ങളും ഉത്തരങ്ങളും വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ താഴെ നൽകിയിട്ടുണ്ട്.

-----------------------------------------------------------------------------------------------------------------------------

1. ഇടത്തോട്ട് തിരിയുന്ന അമ്പ് ചുവന്ന വരകൊണ്ട് വെട്ടിയിരിക്കുന്ന ചിഹ്നം എന്താണ് അർത്ഥമാക്കുന്നത്?

ഉത്തരം:  ഇടത്തോട്ട് തിരിയുക നിരോധിച്ചിരിക്കുന്നു

-----------------------------------------------------------------------------------------------------------------------------

2. ചുവന്ന ത്രികോണത്തിൽ ഇംഗ്ലീഷ് അക്ഷരമായ 'Y' ആകൃതിയിൽ റോഡ് രണ്ടായി പിരിയുന്നതായി കാണിക്കുന്ന ചിഹ്നം എന്താണ് അർത്ഥമാക്കുന്നത്?

ഉത്തരം: വൈ (Y) ജംഗ്ഷൻ

-----------------------------------------------------------------------------------------------------------------------------

3. ചുവന്ന വട്ടത്തിൽ മുകളിലേക്കും താഴേക്കുമുള്ള അമ്പുകൾക്കിടയിൽ '3.5m' എന്ന് എഴുതിയിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: 3.5 മീറ്റർ മുകളിൽ പൊക്കം ഉള്ള വാഹനങ്ങൾ നിരോധിച്ചിരിക്കുന്നു

-----------------------------------------------------------------------------------------------------------------------------

4. കാറിലെ ഡ്രൈവർ വലതു കൈ പുറത്തേക്ക് നീട്ടി വട്ടത്തിൽ (എതിർ ഘടികാര ദിശയിൽ) കറക്കി കാണിക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു?

ഉത്തരം: ഇടത്തോട്ട് തിരിയാൻ പോകുന്നു

-----------------------------------------------------------------------------------------------------------------------------

5. കാറിലെ ഡ്രൈവർ വലതു കൈ പുറത്തേക്ക് നീട്ടി താഴേക്കും മുകളിലേക്കും ആട്ടുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: വാഹന വേഗത കുറക്കാൻ പോകുന്നു

-----------------------------------------------------------------------------------------------------------------------------

6. കാറിലെ ഡ്രൈവർ വലതു കൈ പുറത്തേക്ക് നീട്ടി കൈമുട്ട് മടക്കി മുകളിലേക്ക് ചൂണ്ടി പിടിക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു?

ഉത്തരം: വാഹനം നിർത്താൻ പോകുന്നു

-----------------------------------------------------------------------------------------------------------------------------

ട്രാഫിക് പോലീസ് വലതുകൈ മുകളിലേക്കും ഇടതുകൈ നേരെ വശത്തേക്കും നീട്ടി പിടിക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു?

ഉത്തരം: മുന്നിൽ നിന്നും പിന്നിൽ നിന്നുമുള്ള വാഹനങ്ങൾ നിർത്തുക

-----------------------------------------------------------------------------------------------------------------------------

8. ട്രാഫിക് പോലീസ് വലതുകൈ മാത്രം മുകളിലേക്ക് ഉയർത്തി പിടിക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു?

ഉത്തരം: മുന്നിൽ നിന്നും വരുന്ന വാഹനങ്ങൾ നിർത്തുക

-----------------------------------------------------------------------------------------------------------------------------

ചുവന്ന വട്ടത്തിൽ വിലങ്ങനെ അമ്പുകൾക്കിടയിൽ '2m' എന്ന് എഴുതിയിരിക്കുന്ന ചിഹ്നം എന്താണ് അർത്ഥമാക്കുന്നത്?

ഉത്തരം: 2 മീറ്റർ മുകളിൽ വീതി ഉള്ള വാഹനങ്ങൾ നിരോധിച്ചിരിക്കുന്നു

-----------------------------------------------------------------------------------------------------------------------------

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.