കേരള സൗജന്യ LLR, RTO, ഡ്രൈവിംഗ് ലേണേഴ്സ് ട്രാഫിക് പരീക്ഷ 2026

AK TIPS 0

ആദ്യ part ൻ്റെ രണ്ടാം ഭാഗമാണ് ചുവിടെ നൽകിയിരിക്കുന്നത് 

​ഇതിന്റെ തുടർച്ചയായി, കേരള മോട്ടോർ വാഹന വകുപ്പ് (MVD Kerala) നടത്തുന്ന ലേണേഴ്സ് പരീക്ഷകളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന ബാക്കി 20 ചോദ്യങ്ങളും ഉത്തരങ്ങളുമാണ് (Learners test questions Malayalam part 2) ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 റോഡ് സുരക്ഷാ നിയമങ്ങൾ, ഡ്രൈവിംഗ് രീതികൾ, വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് പ്രധാന വിവരങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

​ആദ്യ പോസ്റ്റിലെ 20 ചോദ്യങ്ങൾക്കൊപ്പം ഈ 20 ചോദ്യങ്ങൾ കൂടി (Total 40 Questions) നിങ്ങൾ വ്യക്തമായി മനസ്സിലാക്കിയാൽ ഒറ്റത്തവണ കൊണ്ടുതന്നെ യാതൊരു ടെൻഷനുമില്ലാതെ ലേണേഴ്സ് ലൈസൻസ് നിങ്ങൾക്ക് സ്വന്തമാക്കാം.  

​വരൂ, ടെസ്റ്റിൽ വിജയം ഉറപ്പാക്കാൻ ആ 20 പ്രധാന ചോദ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം

 1. ചുവന്ന ത്രികോണത്തിൽ കറുത്ത ഗുണന ചിഹ്നം (X) 

നൽകിയിരിക്കുന്നത് എന്തിനെ സൂചിപ്പിക്കുന്നു?

ഉത്തരം:  ക്രോസ് റോഡ്

-----------------------------------------------------------------------------------

2. മുകളിലേക്കുള്ള അമ്പ് ചുവന്ന വരകൊണ്ട് വെട്ടിയിരിക്കുന്ന 
ചിഹ്നം എന്താണ് അർത്ഥമാക്കുന്നത്?
ഉത്തരം:  നോ എൻട്രി

-----------------------------------------------------------------------------------

3. ചുവന്ന അതിരും ചുവന്ന ഗുണന ചിഹ്നവും (X) ഉള്ള നീല വട്ടം 
എന്തിനെ സൂചിപ്പിക്കുന്നു?

ഉത്തരം:  നിർത്തുവാനോ സ്റ്റാൻഡിംഗോ പാടില്ല

-----------------------------------------------------------------------------------

4. നീല വട്ടത്തിൽ മുകളിലേക്ക് (നേരെ) ചൂണ്ടുന്ന വെള്ള അമ്പ് 
എന്തിനെ സൂചിപ്പിക്കുന്നു?

ഉത്തരം:  മുമ്പോട്ട് മാത്രം

-----------------------------------------------------------------------------------

5. നീല വട്ടത്തിൽ മുകളിലേക്കും ഇടത്തോട്ടും ചൂണ്ടുന്ന വെള്ള അമ്പ് 
എന്താണ് അർത്ഥമാക്കുന്നത്?

ഉത്തരം:  ഇടത്തോട്ടോ മുമ്പോട്ടോ മാത്രം പോകാം

-----------------------------------------------------------------------------------

6. നീല വട്ടത്തിൽ താഴെ ഇടത്തോട്ട് ചൂണ്ടുന്ന ചരിഞ്ഞ വെള്ള അമ്പ് എന്തിനെ സൂചിപ്പിക്കുന്നു?

ഉത്തരം:  ഇടത്തോട്ടു ചേർന്ന് മാത്രം സഞ്ചരിക്കുക

-----------------------------------------------------------------------------------

7. ചുവന്ന ത്രികോണത്തിൽ വലത്തോട്ട് വളയുന്ന കറുത്ത അമ്പ് എന്തിനെ സൂചിപ്പിക്കുന്നു?

ഉത്തരം:  വലത്തോട്ട് വളവ്

-----------------------------------------------------------------------------------

8 ചുവന്ന ത്രികോണത്തിൽ ഇടത്തോട്ട് വളയുന്ന കറുത്ത അമ്പ് എന്തിനെ സൂചിപ്പിക്കുന്നു?

ഉത്തരം:  ഇടത്തോട്ട് വളവ്

-----------------------------------------------------------------------------------

9. റോഡിൽ വളരെ കുത്തനെയുള്ള വലത്തോട്ടുള്ള വളവ് ഉണ്ടെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്

ഉത്തരം:  വലത്തോട്ട് ഹെയർ പിൻ വളവ്

-----------------------------------------------------------------------------------

10. റോഡിൽ വളരെ കുത്തനെയുള്ള ഇടത്തോട്ടുള്ള വളവ് ഉണ്ടെന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം ഏതാണ്

ഉത്തരം:  ഇടത്തോട്ട് ഹെയർ പിൻ വളവ്

-----------------------------------------------------------------------------------

11. ആദ്യം നേരെ പിന്നെ  വലത്തോട്ടുള്ള ഒരു വളവിനെയും പിന്നീട് അത് മുകളിലേക്ക് (നേരെ) തുടരുന്നതുമായാ ഈ ചിഹ്നം സൂചിപ്പിക്കുന്നത് 

ഉത്തരം:  റൈറ്റ് റിവേഴ്സ് വളവ് 

-----------------------------------------------------------------------------------

12. ആദ്യം നേരെ പിന്നെ  ഇടത്തോട്ടുള്ള ഒരു വളവിനെയും പിന്നീട് അത് മുകളിലേക്ക് (നേരെ) തുടരുന്നതുമായാ ഈ ചിഹ്നം സൂചിപ്പിക്കുന്നത് 

ഉത്തരം:  ലെഫ്റ്റ് റിവേഴ്സ് വളവ് 

-----------------------------------------------------------------------------------

13. പ്രധാന റോഡിലൂടെ സഞ്ചരിക്കുമ്പോൾ മുന്നിലായി വലതുവശത്ത് നിന്ന് മറ്റൊരു റോഡ് വന്നുചേരുന്നുണ്ടെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന ട്രാഫിക് ചിഹ്നം ഏതാണ്?
ഉത്തരം: വലതുവശത്ത് സൈഡ് റോഡ് 

-----------------------------------------------------------------------------------

14. ഇടതുവശത്ത് നിന്നും ഒരു ഉപറോഡ് പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന ട്രാഫിക് ചിഹ്നം ഏതാണ്?

ഉത്തരം: ഇടതുവശത്ത് സൈഡ് റോഡ് 

-----------------------------------------------------------------------------------

15. ചുവന്ന ത്രികോണത്തിൽ ഇംഗ്ലീഷ് അക്ഷരമായ 'T' ആകൃതിയിലുള്ള ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

ഉത്തരം: മെയിൻ റോഡ് മുന്നിൽ ( ടി - ജംഗ്ഷൻ )

-----------------------------------------------------------------------------------

16. ഒന്നിലധികം റോഡുകൾ വന്ന് ചേരുന്ന ഈ ചിഹ്നം സൂചിപ്പിക്കുന്നത്.

ഉത്തരം: ചുറ്റി കറങ്ങി പോകുക 

-----------------------------------------------------------------------------------

17. ഈ ചിഹ്നം സൂചിപ്പിക്കുന്നത്.
ഉത്തരം: അപകടകരമായ താഴ്ച 

-----------------------------------------------------------------------------------

18. ഈ ചിഹ്നം സൂചിപ്പിക്കുന്നത്.

ഉത്തരം: കാവലുള്ള റെയിൽ ഗേറ്റ് 

-----------------------------------------------------------------------------------

19. മെയിൻ റോഡിൽ നിന്നും ഇടത്തോട്ട് ഒരു റോഡ് "y ആകൃതിയിൽ" 
ഈ ചിഹ്നം സൂചിപ്പിക്കുന്നത്.

ഉത്തരം: ഇടത്തോട്ട് y ആകൃതിയിൽ വിഭജനം

-----------------------------------------------------------------------------------

20. മെയിൻ റോഡിൽ നിന്നും വലത്തോട്ട് ഒരു റോഡ് y ആകൃതിയിൽ ഈ ചിഹ്നം സൂചിപ്പിക്കുന്നത്.

ഉത്തരം: വലത്തോട്ട് y ആകൃതിയിൽ വിഭജനം

-----------------------------------------------------------------------------------

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.