ഒരു ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുക എന്നത് ഏതൊരാളുടെയും വലിയൊരു സ്വപ്നമാണ്. എന്നാൽ ഇതിന്റെ ആദ്യപടിയായ ആർ.ടി.ഒ ലേണേഴ്സ് ടെസ്റ്റ് (RTO Learners Test) പലർക്കും ഒരു വലിയ കടമ്പയായി മാറാറുണ്ട്. ശരിയായ തയ്യാറെടുപ്പില്ലാത്തതാണ് പലരും ടെസ്റ്റിൽ പരാജയപ്പെടാൻ പ്രധാന കാരണം. നിങ്ങൾ ഒറ്റത്തവണ കൊണ്ടുതന്നെ ഈ ടെസ്റ്റ് എളുപ്പത്തിൽ പാസാകാൻ ആഗ്രഹിക്കുന്നുണ്ടോ?
എങ്കിൽ ഈ ബ്ലോഗ് പോസ്റ്റ് നിങ്ങൾക്കുള്ളതാണ്. കേരള മോട്ടോർ വാഹന വകുപ്പ് (MVD) സ്ഥിരമായി ചോദിക്കാൻ സാധ്യതയുള്ള ഏറ്റവും പ്രധാനപ്പെട്ട ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും (Learners test questions Malayalam), ട്രാഫിക് സിഗ്നലുകളും വളരെ ലളിതമായി ഇവിടെ വിശദീകരിക്കുന്നു. ഈ വിവരങ്ങൾ കൃത്യമായി പഠിക്കുന്നതിലൂടെ യാതൊരു ടെൻഷനുമില്ലാതെ നിങ്ങൾക്ക് ലേണേഴ്സ് ലൈസൻസ് സ്വന്തമാക്കാൻ സാധിക്കും.
-----------------------------------------------------------------------------------------------------------------------------
1 ചുവന്ന നിറത്തിലുള്ള എട്ട് വശങ്ങളുള്ള (Octagon) ബോർഡ് എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: നിർത്തുക
-----------------------------------------------------------------------------------------------------------------------------
2 നീല വട്ടത്തിൽ ഇടത്തോട്ട് കാണിക്കുന്ന വെള്ള അമ്പ് എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: ഇടത്തോട്ടു മാത്രം തിരിയുക
-----------------------------------------------------------------------------------------------------------------------------
3 ചുവന്ന ബോർഡിൽ തലകീഴായുള്ള ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: വഴി കൊടുക്കുക
-----------------------------------------------------------------------------------------------------------------------------
4 മുകളിലേക്കും താഴേക്കുമുള്ള അമ്പുകൾ ചുവന്ന വരകൊണ്ട് വെട്ടിയിരിക്കുന്ന ചിഹ്നം ചിത്രത്തിൽ എന്താണ് അർത്ഥമാക്കുന്നത്?
ഉത്തരം: വൺ വേ
-----------------------------------------------------------------------------------------------------------------------------
5 യു (U) ആകൃതിയിലുള്ള അമ്പ് ചുവന്ന വരകൊണ്ട് വെട്ടിയിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: യു ടേൺ പാടില്ല
-----------------------------------------------------------------------------------------------------------------------------
6 ചുവന്ന ത്രികോണത്തിൽ ഒരാൾ സീബ്രാ ലൈനിലൂടെ നടക്കുന്നതായി കാണിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: കാൽ നടക്കാരുടെ ക്രോസിംഗ്
-----------------------------------------------------------------------------------------------------------------------------
7 നീല ചതുരത്തിൽ 'P' എന്നെഴുതി താഴെ വലത്തോട്ട് അമ്പ് കാണിക്കുന്ന ചിഹ്നം എന്താണ് അർത്ഥമാക്കുന്നത്?
ഉത്തരം: വലതു വശം പാർക്കിംഗ് അനുവദിച്ചിരിക്കുന്നു
-----------------------------------------------------------------------------------------------------------------------------
8 വലത്തോട്ട് തിരിയുന്ന അമ്പ് ചുവന്ന വരകൊണ്ട് വെട്ടിയിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: വലത്തോട്ട് തിരിയാൻ പാടില്ല
-----------------------------------------------------------------------------------------------------------------------------
9 നടുഭാഗം വീതി കുറഞ്ഞിരിക്കുന്നതായി കാണിക്കുന്ന മഞ്ഞ നിറത്തിലുള്ള ഡയമണ്ട് ആകൃതിയിലുള്ള ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: ഇടുങ്ങിയ പാലം മുൻപിൽ
-----------------------------------------------------------------------------------------------------------------------------
10 ഒരു കിടക്കയും അതിനു മുകളിലായി ചുവന്ന + കാണിക്കുന്ന നീല ബോർഡ് എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: ആശുപത്രി
-----------------------------------------------------------------------------------------------------------------------------
11 നീല ചതുരത്തിൽ ഒരു വലിയ ചുവന്ന + മാത്രം കാണിക്കുന്ന ചിഹ്നം എന്താണ് അർത്ഥമാക്കുന്നത്?
ഉത്തരം: ഫസ്റ്റ് എയ്ഡ് പോസ്റ്റ്
-----------------------------------------------------------------------------------------------------------------------------
12 ഒരു അമ്പ് മറ്റൊരു അമ്പിനെ മറികടക്കുന്നത് ചുവന്ന വരകൊണ്ട് വെട്ടിയിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം ഓവർ ടേക്ക് നിരോധിച്ചിരിക്കുന്നു
-----------------------------------------------------------------------------------------------------------------------------
13 ചുവന്ന ത്രികോണത്തിൽ റോഡിന്റെ വീതി മുൻപോട്ട് പോകുന്തോറും കുറയുന്നതായി കാണിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം ഇടുങ്ങിയ റോഡ് മുൻപിൽ
-----------------------------------------------------------------------------------------------------------------------------
14 വെളുത്ത വട്ടത്തിൽ കറുത്ത നിറത്തിലുള്ള ചരിഞ്ഞ വരയുള്ള ചിഹ്നം എന്താണ് അർത്ഥമാക്കുന്നത്?
ഉത്തരം സ്പീഡ് നിയന്ത്രണം അവസാനിച്ചു
-----------------------------------------------------------------------------------------------------------------------------
15 നീല ചതുരത്തിൽ ഒരു കിടക്ക കാണിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം വിശ്രമ കേന്ദ്രം
-----------------------------------------------------------------------------------------------------------------------------
16 ഒരു കാറും മോട്ടോർ സൈക്കിളും ചുവന്ന വരകൊണ്ട് വെട്ടിയിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: മോട്ടോർ വാഹനങ്ങൾക്ക് വഴി ഇല്ല
-----------------------------------------------------------------------------------------------------------------------------
17 ഒരു ഹോൺ ചുവന്ന വരകൊണ്ട് വെട്ടിയിരിക്കുന്ന ചിഹ്നം എന്താണ് അർത്ഥമാക്കുന്നത്?
ഉത്തരം: ഹോൺ നിരോധിച്ചിരിക്കുന്നു
-----------------------------------------------------------------------------------------------------------------------------
18 ചുവന്ന അതിരും ഒരു ചുവന്ന ക്രോസ് വരയുമുള്ള നീല വട്ടം എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം: പാർക്കിങ്ങ് പാടില്ല
-----------------------------------------------------------------------------------------------------------------------------
19 നീല വട്ടത്തിൽ വലത്തോട്ട് തിരിയുന്ന വെള്ള അമ്പ് എന്തിനെ സൂചിപ്പിക്കുന്നു?
ഉത്തരം വലത്തോട്ട് മാത്രം തിരിയുക
-----------------------------------------------------------------------------------------------------------------------------
20 നീല വട്ടത്തിൽ ഒരു ഹോൺ കാണിക്കുന്ന ചിഹ്നം എന്താണ് അർത്ഥമാക്കുന്നത്?
ഉത്തരം ഹോൺ മുഴക്കുക