തമ്മിൽ പിണങ്ങി പോകല്ലേ – ഗാനവരികൾ
ആരോത്തലോടിടുന്നുവോ കവിള്തടം
താനേ വിടർന്നിടുന്നുവോ കിനാവുകൾ
കാതോരം വരുന്നിതാ
കാറ്റായി നീ പറഞ്ഞുപോയതെന്തുമീ
ദൂരങ്ങൾ മാഞ്ഞുപോകയോ
വേഗമേ വരും വാതിലിൽ
ജീവനെ തൊടും ഓർമ്മകൾ
നാമൊരു നാൾ കുറുന്നുകളായി
വീഴാതെ നടന്നിടവേ
സ്നേഹമാം മാരിയിൽ നനഞ്ഞുപോകവേ
ചിരിയായി കളിയായി
മൊഴിയായി തഴുകി നീ മെല്ലവേ
മിഴിയിൽ മിഴിയിൽ
നിലവായി പൊഴിയുന്നു തമ്മിലായി
ആയിരം കിനാവുകളായി
നാമൊന്നു ചേർന്നുനെയ്തോരാ
തൂവാൽ പോലെ ആ നാളുകൾ
ആകാശമേറി പോകയോ
അറിയാതെ പറയാതെ ഇരുകോണിൽ കഴിയല്ലേ
ഒരുനാളിൽ മറയുമ്പോൾ അകമാകെ ഉരുകല്ലേ
തമ്മിൽ പിണങ്ങി പോവല്ലേ
കാണാതെ മറയല്ലേ കണ്ണേ
നമ്മൾക്ക് നാം തന്നെയല്ലേ
കൂടെപ്പിറന്നവരല്ലേ
തമ്മിൽ പിണങ്ങി പോവല്ലേ
കാണാതെ മറയല്ലേ കണ്ണേ
നമ്മൾക്ക് നാം തന്നെയല്ലേ
കൂടെപ്പിറന്നവരല്ലേ
കൂടെപ്പിറന്നവർ എല്ലേ
തമ്മിൽ പിണങ്ങി പോകല്ലേ...
കാണാതെ മായല്ലേ കണ്ണേ...
നമ്മൾക്ക് നാം തന്നെയല്ലേ...
കൂടെ പിറന്നവരല്ലേ...
ഉള്ളവൻമാരൊക്കെ അങ്ങ് പോകും
അവസാനം പുറത്തിറങ്ങാനും
കലങ്ങി ഇരിക്കാനുമൊക്കെ
ആരും കാണത്തില്ല...
തമ്മിൽ പിണങ്ങി പോകല്ലേ...
നമ്മൾക്ക് നാം തന്നെയല്ലേ...
തമ്മിൽ പിണങ്ങി പോകല്ലേ...
കാണാതെ മായല്ലേ കണ്ണേ...
നമ്മൾക്ക് നാം തന്നെയല്ലേ...
കൂടെ പിറന്നവരല്ലേ...
ഉള്ളവൻമാരൊക്കെ അങ്ങ് പോകും
അവസാനം പുറത്തിറങ്ങാനും
കലങ്ങി ഇരിക്കാനുമൊക്കെ
ആരും കാണത്തില്ല...
തമ്മിൽ പിണങ്ങി പോകല്ലേ...
നമ്മൾക്ക് നാം തന്നെയല്ലേ...
ഗാനത്തെക്കുറിച്ച്
സ്നേഹവും സൗഹൃദവും ഓർമ്മകളും ചെറിയ പിണക്കങ്ങളുമെല്ലാം മനോഹരമായി അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ ഗാനവരികളാണ് ഇത്. ഒരുമിച്ച് കഴിഞ്ഞ നല്ല നാളുകളെയും, ജീവിതത്തിൽ നമ്മോട് ചേർന്ന് നിന്ന പ്രിയപ്പെട്ട ബന്ധങ്ങളെയും ഓർമ്മിപ്പിക്കുന്നതാണ് ഗാനത്തിന്റെ പ്രധാന ആശയം.
“തമ്മിൽ പിണങ്ങി പോകല്ലേ” എന്ന ആശയം തന്നെ ഗാനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ്. ഒരു ചെറിയ പിണക്കത്തിന്റെ പേരിൽ പ്രിയപ്പെട്ട ബന്ധങ്ങൾ നഷ്ടപ്പെടുത്തരുതെന്നും, നമ്മളോട് ചേർന്നുനിൽക്കുന്നവരുടെ വില തിരിച്ചറിയണമെന്നും ഈ വരികൾ ഓർമ്മിപ്പിക്കുന്നു.
സൗഹൃദം, സ്നേഹം, സഹോദരബന്ധം, പഴയ ഓർമ്മകൾ എന്നിവയുമായി ബന്ധപ്പെടുത്തി ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ഈ ഗാനത്തിന്റെ വികാരം.
